നളചരിതം രണ്ടാം ദിവസം കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ മുദ്ര അസോസിയേഷൻ ഫോർ ആർട്സ് & കൾച്ചർ എന്ന സംഘടനയുമായി സഹകരിച്ച് നളചരിതം രണ്ടാം ദിവസം കഥകളി ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ അരങ്ങേറി.

കഥകളിയിലെ പ്രഗൽഭരായ യുവകലാകാരന്മാരെ അണിനിരത്തിയാണ് ഈ കളി അരങ്ങേറുന്നത്. നളനായി കലാമണ്ഡലം പ്രദീപ്, ദമയന്തിയായി മധുവാരണാസി, കലിയായി കലാമണ്ഡലം ശിബി ചക്രവർത്തി, ദ്വാപരനായി കലാമണ്ഡലം ശ്യാം, ഇന്ദ്രനായി ഹരികൃഷ്ണൻ ഗോപിനാഥ്, പുഷ്കരനായി കലാനിലയം വാസുദേവൻ, ദൂതനായി കലാനിലയം വിദ്യാർത്ഥി സൂരജ്, കാളയായി കലാനിലയം വിദ്യാർത്ഥി അജയ്ശങ്കർ, കാട്ടാളനായി കലാമണ്ഡലം (പന്മന) പ്രശാന്ത്, എന്നിവർ വേഷമിട്ടു.

സംഗീതം നെടുമ്പള്ളി രാംമോഹൻ, സദനം ജ്യോതിഷ് ബാബു & സദനം പ്രേമൻ, ചെണ്ട കലാമണ്ഡലം നന്ദകുമാർ & കലാമണ്ഡലം ഹരീഷ് മാരാർ, മദ്ദളം കലാമണ്ഡലം രാജ്നാരായണൻ & കലാമണ്ഡലം ശ്രീജിത് (Sr.) , ചുട്ടി കലാമണ്ഡലം ശ്രീജിത് & കലാനിലയം വിഷ്ണു, അണിയറ – ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി, ശ്യാം മനോഹർ, ചമയം രംഗഭൂഷ, ഇരിങ്ങാലക്കുട.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page