ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ക്ഷേത്രക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ മെയ് 31 ന് വൈകീട്ട് നടക്കുന്ന നന്ദഗോവിന്ദം ഭജൻസിൻ്റെ സാന്ദ്രാനന്ദലയം പരിപാടിയുടെ സവിശേഷമായ സംഭാവന/ വഴിപാട് സമർപ്പണ ചടങ്ങ് ചെറുമുക്ക് ക്ഷേത്ര മുറ്റത്ത് നടന്നു.
ശിവരാമൻ ഇളയിടത്ത് (പൗർണ്ണമി, ഇരിങ്ങാലക്കുs) , കെ.കെ. മേനോൻ (കാവ്യ, ഇരിങ്ങാലക്കുട) എന്നിവർ ‘ഭജന സന്ധ്യ’ ഭംഗിയാകുവാൻ സംഭാവന നൽകി. ചെറുമുക്ക് ക്ഷേത്രം മേൽശാന്തി പുരുഷോത്തമൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ശ്രീ കൂടൽമാണിക്ക്യം മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി ഏറ്റുവാങ്ങി.

ജയശങ്കർ ചക്കഞ്ചാത്ത്, പുരുഷോത്തമൻ, ശിവദാസ് പള്ളിപ്പാട്ട്, ഇ ജയരാമൻ, കൊച്ചുഗോവിന്ദൻ മാഷ് , നിഷാ മേനോൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് രാധാകൃഷ്ണൻ വി പി സ്വാഗതവും ശ്രീദേവി ബിനു നന്ദിയും പറഞ്ഞു.
The offering ceremony for the Sandranandalayam program of Nandagovindam Bhajans was held at the Cherumukku temple.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

