കല്ലേറ്റുംകര : ആളൂർ ഗ്രാമപഞ്ചായത്തിലെ ആദ്യ പ്രസിഡൻറ് മുതൽ നാളിതുവരെയുള്ള മുഴുവൻ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും പേരും, വിലാസവും, കാലഘട്ടവും, ഫോട്ടോയും സഹിതമുള്ള ഫലകം ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന മുൻ പ്രസിഡൻറ് പോൾ കോക്കാട്ട് അനാച്ഛാദനം ചെയ്തു.
ആളൂർ ഗ്രാമപഞ്ചായത്തിലെ മുൻകാല പ്രസിഡന്റുമാരെ കുറിച്ച് പുതിയ തലമുറയ്ക്ക് കൃത്യമായ ധാരണ ഉണ്ടാകുന്നതിനു വേണ്ടിയാണ് ഈ ഉദ്യമത്തിനു തീരുമാനിച്ചതെന്ന് അധ്യക്ഷനായ നിലവിലെ പഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത മുൻ പ്രസിഡന്റുമാരായ എം എസ് മൊയ്ദീൻ, കാതറിൻ പോൾ, എൻ കെ ജോസഫ്, അയ്യപ്പൻ ആങ്കാരത്ത്, സന്ധ്യാ നൈസൻ എന്നിവർ പഴയകാല അനുഭവങ്ങൾ പങ്കുവെച്ചു സംസാരിച്ചു.
സിപിഐ(എം) എൽ സി സെക്രട്ടറി ഐ.എൻ ബാബു, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് ബാബു തോമസ്, സിപിഐ നേതാവ് എം ബി ലത്തീഫ് എന്നിവർ സംസാരിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ അന്തരിച്ച ടി ഓ ആന്റണിയുടെ മകൻ വിൻസെന്റ് തണ്ട്യേക്കൽ, എം യു സുദർശനൻ മാസ്റ്ററുടെ മകൻ ഹരിലാൽ എന്നിവർ പഞ്ചായത്തിന് പ്രകീർത്തിച്ച് സംസാരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് രതി സുരേഷ് സ്വാഗതവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ധിപിൻ പാപ്പച്ചൻ നന്ദിയും പ്രകാശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.