ഇരിങ്ങാലക്കുട : ‘സുഭദ്രാഹരണം’ ചമ്പുവിനെ ആധാരമാക്കി നടക്കുന്ന ചാക്യാർക്കൂത്തിൽ,
സുഭദ്ര താൻ ശ്രുശ്രൂഷിക്കുന്ന സന്യാസി അർജ്ജുനനാണ് എന്ന സത്യം മനസ്സിലാക്കുകയും, കപടസന്യാസംകൊണ്ട് യാദവരിൽനിന്ന് അർജ്ജുനന് ആപത്ത് വരുമൊ എന്ന് ശങ്കിച്ച് ദുഖംകൊണ്ട് പരവശയാകുന്നു. സുഭദ്രയുടെ പാരവശ്യം കണ്ട് സഖിമാരും ദേവകിയും ദുഖിക്കുന്നു. എന്നാൽ പരമാർത്ഥം മനസ്സിലാക്കിയ ശ്രീകൃഷ്ണൻ സുഭദ്രാർജ്ജുനന്മാരുടെ ആഗ്രഹം സാധിപ്പിക്കാനായി, ദ്വീപാന്തരത്തിങ്കൽ 34ദിവസത്തെ ഉമേശോത്സവം ആരംഭിക്കുകയും അതിന് ദ്വാരക മുഴവൻ ദ്വീപാന്തരത്തിങ്കലേക്ക് പോവുകയും ചെയ്യുന്നു.
മനോഹരങ്ങളായ ഗദ്യ-പദ്യങ്ങളിലൂടെ സുഭദ്രയുടെ പാരവശ്യവും, ഉമേശോത്സവയാത്രയും വിശദമായി വർണ്ണിച്ചുകൊണ്ട് അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിക്കുന്ന ‘വാഗ്മിത’യുടെ നാലാംദിനം ശ്രദ്ധേയമായി. മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും, താളത്തിൽ ഗുരുകുലം ഗോപികയും അകമ്പടിയേകി.
വാചികാഭിനയത്തിന്റെ തനിമയും പാരമ്പര്യവും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് വർഷംതോറും സംഘടിപ്പിച്ചുവരുന്ന കഴിഞ്ഞ 5 ദിവസമായി അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന ‘വാഗ്മിത’യുടെ നാലാംപതിപ്പിന് ഞായറാഴ്ച വൈകീട് 6 മണിയുടെ അവതരണത്തോടെ സമാപനം കുറിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

