വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഒമ്പതാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഒമ്പതാം വാർഷികാഘോഷങ്ങൾ രണ്ടു ദിവസങ്ങളിലായി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷങ്ങൾ രാജീവ് മേനോൻ ചേർപ്പ് ഉദ്‌ഘാടനം നിർവഹിച്ചു.

വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്വാൻ ഭരത് സുന്ദർ ചെന്നൈയുടെ കച്ചേരിയുണ്ടായി. വയലിൻ തിരുവിഴ വിജു എസ് ആനന്ദ്, മൃദംഗം ബാലകൃഷ്ണ കമ്മത്ത്, ഗഞ്ചിറ ഉടുപ്പി ശ്രീകാന്ത്.



വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർത്ഥികളുടെ പരിപാടികൾക്കൊപ്പം വിധുഷി എൻ ജെ നന്ദിനിയുടെ കച്ചേരിയും ഉണ്ടായിരുന്നു. വയലിൻ ആലങ്കോട് ഗോകുൽ, മൃദംഗം ഡോ കെ ജയകൃഷ്ണൻ, ഘഞ്ചിറ വിഷ്ണു വി കമ്മത്ത് എന്നിവർ അകമ്പടിയേകി.

അദ്ധ്യാപകരായ ശ്രീവിദ്യ വർമ്മ, ശ്രീലത നമ്പൂതിരി, സുധാ മാരാർ, ഗോപീകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കേരള സംഗീത നാടക അക്കാദമിയിൽ അഫിലേറ്റ് ചെയ്തിട്ടുള്ള വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപമുള്ള വലിയ തമ്പുരാൻ കോവിലകത്താണ് പ്രവർത്തിക്കുന്നത്. ശാസ്ത്രീയ സംഗീതം, വീണ, വയലിൻ, മൃദംഗം എന്നിവ ഇവിടെ പ്രഗൽഭരായ ഗുരുക്കന്മാരുടെ കീഴിൽ അഭ്യസിപ്പിച്ചു വരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page