തൃശ്ശൂർ : വേറെററൻസ് അത്ലറ്റിക്സ് ഫെഡറഷൻ ( വാഫ് കേരളം, TVM/TC/593/2023) ന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഓഡിറ്റോറിയത്തിൽ ഇരിങ്ങാലക്കുട എം.എൽ.എ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. വാഫ് കേരളം പ്രസിഡന്റ് ഡോ. അരവിന്ദക്ഷൻ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അശോകൻ കുന്നുംങ്ങലിന്റെ അസാന്നിദ്ധ്യത്തിൽ വാഫിയുടെ ദേശീയ ജോയിന്റ് സെക്രട്ടറി അജയൻ ജി.ആർ സന്ദേശം കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. റിജേഷ് വടക്കേടത്ത് സ്വാഗതവുംഅഡ്വ.എ. കെ. എം സലീം നന്ദിയും പറഞ്ഞു.
ദേശീയ മീറ്റിൽ മെഡൽ നേടിയവരെ ചടങ്ങിൽ ആദരിച്ചു. പങ്കെടുത്ത എല്ലാഅംഗങ്ങൾക്കും ഓണാക്കോടി വിതരണവും നടന്നു. ചടങ്ങിൽ വാഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അലി, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അന്നമ്മ ടൈറ്റസ്, വസന്ത കുമാരി ടീച്ചർ, ഗോപാലകൃഷ്ണൻ, കുഞ്ഞികൃഷ്ണൻ, സുബീഷ് തുടങ്ങിയവർ ജില്ലകമ്മിറ്റികളെ പ്രതിനിധാനം ചെയ്തു സംസാരിച്ചു. കേരളത്തിൽ നടക്കുന്ന വെറ്ററൻസ് അത്ലറ്റിക് ഫെഡറേഷന്റെ 46മത് ദേശീയ മീറ്റ് തൃശ്ശൂരിൽ വച്ചു നടത്താൻ യോഗത്തിൽ പ്രമേയം പാസാക്കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



