പുതിയ കോടതി സമുച്ചയത്തിലേക്ക് കോടതികളുടെ പ്രവർത്തനം ഉടനെ ആരംഭിക്കണം – ലോയേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോടതി സമുച്ചയം പണിപൂർത്തിയാക്കിയെങ്കിലും പല കോടതികളും വളരെയധികം സ്ഥല സൗകര്യമില്ലാത്ത അവസ്ഥയിലാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഇതുമൂലം വ്യവഹാരികൾക്കും പൊതുജനങ്ങൾക്കും അഭിഭാഷകർക്കും ക്ലർക്കു മാർക്കും മറ്റു കോടതി ജീവനക്കാരും വളരെയധികം ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്.

ഹൈക്കോടതി കഴിഞ്ഞാൽ ഏറ്റവും വലിയ കോടതി സമുച്ചയമാണ് ഇരിങ്ങാലക്കുടയിൽ പണി പൂർത്തീകരിച്ചിട്ടുള്ളത്. ഈ സമുച്ചയത്തിലേക്ക് അടിയന്തരമായി കോടതികൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി അധികാരികൾ നടപ്പിൽ വരുത്തണമെന്ന് ലോയേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.

സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ കെജി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡൻ്റായി അഡ്വ സി കെ ഗോപിയും സെക്രട്ടറിയായി അഡ്വ. വിപി ലിസനെയും പത്തൊമ്പതംഗ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page