ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജും തവനിഷും ചേർന്ന് സംഘടിപ്പിച്ച ദ്വദിന ഐക്യരാഷ്ട്രസഭ ഉച്ചകോടി സംഘടിപ്പിച്ചു. യുവജനങ്ങളിൽ നയതന്ത്രബോധം, വിമർശനാത്മക ചിന്ത, സംവാദശേഷി, ആഗോള പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എം.യു.എൻ. സംഘടിപ്പിച്ചത്.
ഐക്യരാഷ്ട്രസഭയുടെ മാതൃകയിൽ നടന്ന എം. യു. എന്നിൽ വിദ്യാർഥികൾ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി പങ്കെടുത്ത് അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്യുകയും പരിഹാരനിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

കോളേജ് മാനേജർ ഫാ. ജോയ് പി. ടി. സി.എം.ഐ., പ്രിൻസിപ്പൽ പ്രൊഫ. ജോളി ആൻഡ്രൂസ് സി.എം.ഐ., ഡയറക്ടർ ഡോ. വിൽസൺ തറയിൽ, ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ ഡോ. ഷിന്റോ കെ. ജി., തവനിഷ് കോ-ഓർഡിനേറ്റർ ഡോ. മൂവിഷ് കെ. എം., എം. യു. എൻ. കോ-ഓർഡിനേറ്റർ ഡോ. ലിൻഡ മേരി സൈമൺ എന്നിവർ സംസാരിച്ചു.
അസിസ്റ്റന്റ് പ്രൊഫസർമാരായ പ്രിയ വി. ബി., തൗഫീഖ് അൻസാരി, ദിനിൽ സെൻ, ഡോ. മഞ്ജു കെ. എം. ഡോ. സി. എം. മീര, അലീന ജോർജ്, ഡോ. വന്ദന വി. എസ്., ഡോ. ഭാഗ്യേഷ് വി. ബി, എന്നിവർ ക്രൈസ്റ്റ് എം. യു. എൻ. പരിപാടിയുടെ ഏകോപനം നിർവഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


