കല്ലേറ്റുംകര : വിശാഖപട്ടണം കൊല്ലം എക്സ്പ്രസിന് ( 18567/18568) ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ താൽക്കാലിക സ്റ്റോപ്പ് ആണ് അനുവദിച്ചിരിക്കുന്നത്. ടിക്കറ്റ് വരുമാനം അനുസരിച്ചായിരിക്കും തുടർന്നുള്ള തീരുമാനം എന്ന് റെയിൽവേ അറിയിപ്പിൽ പറയുന്നു.
ഇപ്പോൾ ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിച്ച പ്രതിവാര വണ്ടിയായ വിശാഖപട്ടണം കൊല്ലം എക്സ്പ്രസ്സ് രാവിലെ എറണാകുളം ഭാഗത്തേക്ക് 8.09 നും, രാത്രി ത്യശൂർ ഭാഗത്തേയ്ക്ക് 11.57 നും ആകും സമയം.
എറണാകുളം ഭാഗത്തേക്ക് രാവിലെ യാത്രക്കാരുടെ ഏറെ തിരക്കുള്ള സമയത്താണ് ഈ വണ്ടി എന്നുള്ളത് ഏറെ ഉപകാരപ്രദമാണ് . തൃശ്ശൂർ ഭാഗത്തേക്ക് രാത്രി പോകാനും ഈ വണ്ടിയുടെ സമയം ഉപകാരപ്രദമാണ് . ഈ ട്രെയിനിൽ 4 ജനറൽ 6 സ്ലീപ്പർ ബാക്കി 10 കോച്ചുകൾ Ac economy 3tier 2 tier ആണ്.
യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യങ്ങളിൽ ഒന്നായിരുന്നു ഈ വണ്ടിക്ക് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിക്കുക എന്നുള്ളത് . ഒരു സ്റ്റോപ്പ് പുനഃസ്ഥാപിക്കുകയും , രണ്ടു പുതിയ സ്റ്റോപ്പുകൾ അനുവദിക്കുകയും ഇതിനുവേണ്ടി മുൻകൈയുടുത്ത തൃശൂർ എംപി സുരേഷ് ഗോപിക്ക് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് ഷാജു ജോസഫ് പറഞ്ഞു. ഇതിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക, രാഷ്ട്രീയ സംഘടന പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

