ഇരിങ്ങാലക്കുട : പെഗാസസ് ക്ലബ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടുകൂടി മണ്‍മറഞ്ഞ ക്രിക്കറ്റ് താരം ശ്രീക്കുട്ടന്റെ ഓര്‍മ്മയ്ക്കായി നഗരസഭ മൈതാനയില്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ 04 സംഘടിപ്പിച്ചു. മുൻ നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി യൂസഘാടനം നിർവഹിച്ചു. പെഗാസസ് ക്ലബ് ഇരിങ്ങാലക്കുട പ്രസിഡണ്ട് അരുണ്‍ എ.ജി അധ്യക്ഷത വഹിച്ചു.
ശ്രീക്കുട്ടന്റെ പേരിലുള്ള ജേഴ്‌സി ശ്രീക്കുട്ടന്റെ പിതാവ് ദേവരാജന്‍ പുത്തൂക്കാട്ടിലിന് സോണിയ ഗിരി സമ്മാനിച്ചു. വൈകിട്ട് സംഘടിപ്പിച്ച സമാപന സമ്മേളനം ഉദ്‌ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍ നിര്‍വഹിച്ചു. മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.ജി ജിജികൃഷ്ണ മുഖ്യാതിഥിയായി പങ്കെടുത്തു.
ദേവരാജന്‍ പുത്തുകാട്ടില്‍ സമ്മാനദാനം നിര്‍വഹിച്ചു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട കോര്‍ഡിനേറ്റര്‍ ഷാജന്‍ ചക്കാലക്കല്‍, പെഗാസസ് ക്ലബ് സെക്രട്ടറി റിബു ബാബു, ട്രഷറര്‍ സുഭാഷ് കണ്ണമ്പിള്ളി, നിതീഷ് കാട്ടില്‍, സൈഗണ്‍ തയ്യില്‍, എം.എസ് ഷിബിന്‍, രതീഷ് വി.വി എന്നിവര്‍ സംസാരിച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ടീം ബോയ്‌സിനെ പരാജയപ്പെടുത്തി ടീം പെഗാസസ് ജേതാക്കളായി. ടീം ബോയ്‌സിലെ അരുണ്‍ മാന്‍ ഓഫ് ദി ലീഗായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive