വി.എസ് ഇരിങ്ങാലക്കുടയിൽ പിണറായി വിജയനോടൊപ്പം 3 ദിവസം …

ഓർമ്മ ചിത്രം : ഒരു ദശകത്തിനു മുൻപ് 2015 ജനുവരി 22,23,24 തീയതികളിൽ ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ ചേർന്ന സി,പി,ഐ(എം) തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വിഎസ് അച്യുതാനന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയനോടൊപ്പം പൂർണമായും മൂന്നു ദിവസങ്ങളിൽ ഇരിങ്ങാലക്കുടയിൽ ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ ആയിരുന്നു അദ്ദേഹത്തിന്റെ താമസം. 2011 മുതൽ 2017 വരെ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അന്ന് അദ്ദേഹം. ഈ ദിവസങ്ങളിൽ അദ്ദേഹം റസ്റ്റ് ഹൗസിൽ സ്ഥിരമായി വ്യായാമത്തിന് നടക്കുന്ന കാഴ്ചയും ഏറെ കൗതുകമായിരുന്നു.

ഈ കാലഘട്ടത്തിലാണ് ഇരുവരും തമ്മിലുള്ള പല അഭിപ്രായ വ്യത്യാസങ്ങളും മാധ്യമങ്ങളിൽ ചർച്ചയായി വന്നിരുന്ന കാലം. പക്ഷേ ഇരിങ്ങാലക്കുടയിൽ മൂന്നു ദിവസങ്ങളിലായി നടന്ന തൃശൂർ ജില്ലാ സമ്മേളന കാലയളവിൽ ഇരുവരെയും വളരെ സൗഹൃദപരമായ അന്തരീക്ഷത്തിലാണ് കാണപ്പെട്ടത്. പക്ഷെ വി.എസ് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ഗൗരവമേറിയ മുഖഭാവത്തോടെ ആയിരുന്നെന്നു മാത്രം.

2015 ജനുവരി 22ന് പ്രതിനിധി സമ്മേളനം ആരംഭിച്ച ദിവസം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നിന്ന് പകർത്തിയ ചിത്രമാണ് ഇതോടൊപ്പം കൊടുത്തിട്ടുള്ളത്. വി.എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള സംഭാഷണം ശ്രദ്ധയോടെ പുറകിലിരുന്ന് കേൾക്കുന്ന എ കെ ബാലൻ, ഇളംമരം കരീം, അമ്പാടി വേണു എന്നിവരെയും ചിത്രത്തിൽ കാണാം ( ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം ആർക്കേവ്സ് നിന്നുള്ള ചിത്രം, പകർത്തിയത് സിബിൻ ടി.ജി )

തുടർച്ചയായി 15 വർഷം ഇരിങ്ങാലക്കുട നിയമസഭാ സീറ്റ് നഷ്ടപ്പെട്ടിരുന്ന സമയത്താണ് 2015 ൽ ഇരിങ്ങാലക്കുടയിൽ സിപിഐഎം ജില്ലാ സമ്മേളനം നടക്കുന്നത്, സമ്മേളനത്തിനുശേഷം അടുത്ത വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പ്രൊഫ. കെ യു അരുണൻ മാഷ് മണ്ഡലം തിരിച്ചുപിടിച്ച സംഭവമുണ്ടായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page