ആനന്ദപുരം : 2026-27 ലെ തൃശ്ശൂർ ജില്ലാതല റസ്ലിങ് ചാമ്പ്യൻഷിപ്പ് ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളിൽ നടന്നു. അഡ്വ. തോമസ് ഉണ്ണിയടൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂൾ വൈസ് പ്രിൻസിപ്പലുമായ സുമിത പ്രസാദ് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ഉദയ പ്രവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ധന്യ സിഎംസി, ജില്ലാ ഒളിമ്പിക്സ് റസലിംഗ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ജോയ് വർഗീസ് കെ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗമായ ഡേവിഡ് സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ലയ സിഎംസി, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എ എം ജോൺസൺ, സ്കൂൾ പിടിഎ പ്രസിഡന്റ് ജോബി കെ എൽ, ജില്ലാ റസലിംഗ് അസോസിയേഷൻ സെക്രട്ടറി ബാബിൻനാഥ് പി ജി, മുൻ ടിഡി ഡബ്ല്യു എ സെക്രട്ടറി സെബാസ്റ്റ്യൻ ജോസഫ്, ചാമ്പ്യൻഷിപ്പ് നിരീക്ഷകനായി ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനുരുദ്ധൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജില്ലയിലെ 10 ക്ലബ്ബുകളെ പ്രതികരിച്ചുകൊണ്ട് മിനി, സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ, സീനിയർ എന്ന വിഭാഗങ്ങളിലായി 150 ഓളം പുരുഷ വനിതാ ഗുസ്തി താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ ഗുസ്തി താരങ്ങൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയെ പ്രതികരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


