ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ കൂടിയാട്ട മഹോത്സവത്തിന്റെ നാലാം ദിവസം ശൂർപ്പണഖാങ്കം കൂടിയാട്ടം തുടങ്ങി. പുറപ്പാടോട്കൂടി ആരംഭിച്ച കൂടിയാട്ടം 6 ദിവസങ്ങളെക്കൊണ്ടാണ് പൂർണ്ണമാവുന്നത്. പുറപ്പാടിന് ശ്രീരാമനായി ഗുരുകുലം കൃഷ്ണ ദേവ് രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം അതുൽ, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളത്തിൽ ഗുരുകുലം ശ്രുതി, ഗുരുകുലം വിഷ്ണുപ്രിയ, ഗുരുകുലം അക്ഷര, ഗുരുകുലം അതുല്യ ചമയത്തിൽ കലാനിലയം ഹരിദാസ് എന്നിവരും പങ്കെടുത്തു.
അഞ്ചാം ദിവസമായ വെള്ളിയാഴ്ച ശൂർപ്പണഖാങ്കം നിർവ്വഹണം അരങ്ങേറും ശ്രീരാമന്റെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ പർണ്ണശാല ഉണ്ടാക്കുന്നു. പിന്നെ രാവണ സോദരിയായ ശൂർപ്പണഖ രാമനെ കണ്ട് കാമമോഹിതയായി സുന്ദരി വേഷം സ്വീകരിച്ച് രാമ സമീപത്തെത്തുന്നതാണ് കഥാഭാഗം . ശ്രീരാമനായി ഗുരുകുലം കൃഷ്ണ ദേവ് രംഗത്തെത്തും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

