കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തി

ഇരിങ്ങാലക്കുട : ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ രാപ്പാള്‍ പള്ളം സ്വദേശി കല്ലായില്‍ വീട്ടില്‍ തക്കുടു എന്നറിയപ്പെടുന്ന അനീഷ് (32), പൊറത്തിശ്ശേരി സ്വദേശി കുന്നമ്പത്ത് വീട്ടില്‍ അനൂപ് (27) എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. അനീഷ് രണ്ട് കൊലപാതക കേസ്സുകളിലും ഒരു കഞ്ചാവ് കേസ്സിലും ഉള്‍പ്പടെ അഞ്ചോളം കേസ്സുകളില്‍ പ്രതിയാണ്. അനൂപ് കവര്‍ച്ചാകേസ്സുകളിലും, കഞ്ചാവ് കേസ്സുകളിലുമായി ആറോളം കേസ്സുകളില്‍ പ്രതിയാണ്.

നിരന്തരം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ ഐ.പി.എസ് നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം ഐ.പി.എസ് ആണ് ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

പുതുക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ ദാസ്, സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ അഭിലാഷ്, ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. ഈ ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.

continue reading below...

continue reading below..

You cannot copy content of this page