മുഖ്യമന്ത്രി സംസാരിച്ചിരുന്ന മൈക്ക് തകരാറിലായതിനെ തുടർന്ന് മൈക്ക് ഉടമയ്ക്ക് എതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ യോഗം ചേർന്നു

ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചിരുന്ന മൈക്ക് തകരാറിലായതിനെ തുടർന്ന് മൈക്ക് ഉടമയ്ക്ക് എതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ (LSWAK) തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധം യോഗം ചേർന്നു.

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലയുടെ പ്രതിഷേധ ജാഥ ഠാണാവിൽ നിന്ന് ആരംഭിച്ച് ഇരിങ്ങാലക്കുട നഗരസഭാ ബസ്സ്റ്റാൻഡ് പരിസരത്തു അവസാനിച്ചു. ജില്ല പ്രസിഡന്റ് സാബു സി എൽ ഉദ്‌ഘാടനം നിർവഹിച്ചു.

ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ ജോലിചെയ്യുന്നവരെ മാനസികമായി തളർത്തുന്ന രീതിയിലുള്ള പ്രസ്താവനകളിൽ നിന്നും ഏവരും പിന്മാറണമെന്നും ജീവിത ഉപാധിയുമായി മുന്നോട്ടുപോകുവാൻ ഇത് സഹായകരമാകുമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മൈക്കിന് മുന്നിൽ നിന്ന് സംസാരിച്ചു നേതാക്കളായവരാണ് പലരും, രാഷ്ട്രീയക്കാർ പലപ്പോളും പരിപാടികൾ കഴിഞ്ഞാൽ പറഞ്ഞുറപ്പിച്ച തുക തരാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാലും അടുത്തതവണ വിളിച്ചാലും തങ്ങൾ സഹകരിക്കാറുണ്ടെന്നും പറഞ്ഞു. തങ്ങളുടെ കുറ്റംകൊണ്ടു സംഭവിച്ചതല്ല അവിടെ നടന്നതെന്ന് വൈകിയെങ്കിലും ഏവരും മനസിലാക്കിയത് നന്നായെന്നും അദ്ദേഹം പറഞ്ഞു.


മേഖല പ്രസിഡന്റ് ശങ്കര നാരായണൻ (പ്രഭാ ജയൻ), ജില്ല വൈസ് പ്രസിഡന്റ് ആഷിക്ക്, കുന്നംകുളം മേഖല സെക്രട്ടറി അജിത് സാദ്, ട്രഷറർ മോഹനൻ പുല്ലൂർ, അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.

ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായി അന്വേഷിക്കാതെ അധികൃതർ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കരുത് എന്ന് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ഇരിങ്ങാലക്കുട മേഖല കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page