ഇലക്ട്രിക് പോസ്റ്റ് മാറ്റാതെ അശാസ്ത്രീയ കാന നിർമ്മാണമെന്ന് ആരോപണം

മാപ്രാണം : നന്തിക്കര മാപ്രാണം RIDF ഫണ്ട് ഉപയോഗിച്ച് റോഡ് പണിയുടെ ഭാഗമായി മാപ്രാണം പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിലവിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റാതെയാണ് കാന നിർമ്മാണം നടത്തിവരുന്നതിനെതിരെ പ്രതിഷേധം.



ഈ ഇലക്ട്രിക് പോസ്റ്റ് കാനയുടെ നടുവിൽ നിന്ന് മാറ്റുന്നതിനായി നാളിതുവരെ നടപടികൾ ഒന്നും അധികൃതർ എടുക്കാത്തതിൽ വെള്ളിയാഴ്ച രാവിലെ പൊതുപ്രവർത്തകൻ ഷിയാസ് പാളയംകോഡിന്റെ നേതൃത്വത്തിൽ ഈ ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തി.

ഒരു ദിവസത്തിനകം കൃത്യമായി നടപടികൾ എടുക്കാത്ത പക്ഷം പി.ഡബ്ലിയൂ.ഡി ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ഷിയാസ് പാളയംകോട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page