ഇരിങ്ങാലക്കുട : നാലമ്പലദർശനം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്ന് ഭരത പ്രതിഷ്ഠയുള്ള ഇരിങ്ങലക്കുടയിലെ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് അനുഭവപെട്ടു. രാവിലെ മുതൽ പാർക്കിംഗ് സ്ലോട്ടുകളിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപെട്ടു . കൂടൽമാണിക്യ കൊട്ടിലാക്കൽ പറമ്പിൽ ഒരുക്കിയിട്ടുള്ള പാർക്കിംഗ് രാവിലെ 9 മണിയോടെ നിറഞ്ഞു.
കഴിഞ്ഞ ഉത്സവത്തിന് ക്ഷേത്രമതിൽകെട്ടിന് പുറത്തു കലാപരിപാടികൾ അവതരിപ്പിക്കാൻ വേണ്ടി ഒരുക്കിയ സംഗമവേദിയുടെ സ്ഥലത്ത് ഒരുക്കിയ പാർക്കിംഗ് ഗ്രൗണ്ടിൽ ബസ്സുകൾ ഒഴിച്ചുള്ള ചെറു വാഹനങ്ങൾക്ക് പാർക്കിംഗ് സൗക്യരം ഏർപ്പെടുത്തി.
ഇതിനിടെ രാവിലെ 9 :40 ഓടെ ക്ഷേത്രത്തിനകത് അശുദ്ധി വന്നതിനാൽ കുറച്ചുനേരം പുണ്യാഹത്തിനായി നട അടച്ചു. രാവിലെ ഏറെ ഭക്തജന തിരക്കുള്ള സമയമായതിനാൽ ദർശത്തിനുള്ള ക്യൂ നീണ്ടു. രാവിലെ മുതൽ പലപ്പോളായി മഴയുടെ അകമ്പടിയും ഉണ്ടായിരുന്നു.
കോവിഡിന് ശേഷം അനുഭവപ്പെടുന്ന ഏറ്റവും തിരക്കുള്ള ദിവസങ്ങളായി ശനിയും ഞായറും മാറി. ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ രാവിലെ കഞ്ഞി വിതരണവും ഉണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive