ഇരിങ്ങാലക്കുട : വേളാങ്കണ്ണിയിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ഇരിങ്ങാലക്കുട വഴി ആക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ചേർത്തലയിൽനിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമുള്ള സൂപ്പർ ഡീലക്സ് ബസ്സിനാണ് ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും തീർത്ഥാടകരുടെ സൗകര്യത്തിനായി റൂട്ട് മാറ്റം – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
എന്നും ഉച്ചയ്ക്ക് 2.30ന് ചേർത്തലയിൽനിന്ന് പുറപ്പെടുന്ന ബസ്, ആർത്തുങ്കൽ (2.50), എറണാകുളം ജെട്ടി (വൈകീട്ട് 4.05), കൊടുങ്ങല്ലൂർ (വൈകീട്ട് 5.05) വഴി ഇരിങ്ങാലക്കുടയിൽ വൈകീട്ട് 5.30ന് എത്തും. 5.35ന് ഇരിങ്ങാലക്കുടയിൽനിന്ന് പുറപ്പെട്ട് തൃശൂർ (വൈകീട്ട് 6.40), പാലക്കാട് (രാത്രി 8.35), കോയമ്പത്തൂർ (രാത്രി 10.20) വഴി പിറ്റേന്ന് പുലർച്ചെ 6.25ന് വേളാങ്കണ്ണിയിലെത്തും.
വൈകീട്ട് 5.30ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ബസ്, പാലക്കാട് (പുലർച്ചെ 2.50), തൃശൂർ (പുലർച്ചെ 4.25) വഴി പുലർച്ചെ അഞ്ചു മണിയ്ക്ക് ഇരിങ്ങാലക്കുടയിൽ എത്തും. രാവിലെ 7.50ന് ചേർത്തലയിലും – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com