പോക്സോ കേസ്സിൽ 57 ക്കാരന് 10 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി

ഇരിങ്ങാലക്കുട : പതിനാറുക്കാരനെതിരെ ലൈംഗീക അതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കുഠിനതടവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു.

2014 മുതൽ 2017 ജൂൺ വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത 16 വയസ്സുള്ള ആൺക്കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയെന്നാരോപിച്ച് ഇരിങ്ങാലക്കുട പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ വള്ളിവട്ടം സ്വദേശി 57 വയസ്സ്. ഇയാട്ടിപ്പറമ്പിൽ നാരായണനെതിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 11 സാക്ഷികളേയും 18 രേഖകളും തെളിവുകളായി നൽകിയിരുന്നു. ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന കെ. എസ്. സുശാന്ത് രജിസ്റ്റർ ചെയ്‌ത കേസ്സിൽ ഇൻസ്പെക്‌ടർ ആയിരുന്ന എം. കെ. സുരേഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

പോക്സോ നിയമത്തിൻ്റെ 6-ാം വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും 50,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 3 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്‌തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page