ഗവ. ഗേൾസ് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കായികോത്സവം

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കായികോത്സവം ഗവ. മോഡൽ ബോയ്സ് സ്കൂളിൽ വച്ച് വിദ്യാർത്ഥികളുടെ ആവേശകരമായ പക്കാളിത്തത്തോടെ നടന്നു.

പി.ടി.എ. പ്രസിഡണ്ട് പി.കെ. അനിൽകുമാർ കായികതാരമായ വിദ്യാർത്ഥിനി ഫെലീഷ റോച്ചയ്ക്ക് ദീപശിഖ കൈമാറി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ അഡ്വ ജിഷ ജോബി ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ബിന്ദു.പി. ജോൺ , ഹെഡ്മിസ്ട്രസ്സ് സുഷ .കെ.എസ്, വി എച്ച് എസ്. ഇ പ്രിൻസിപ്പാൾ ധന്യ. കെ. ആർ എന്നിവർ സന്ദേശങ്ങൾ നൽകി. റിട്ട. കായികാധ്യാപകനായ ലാലു തോമസ്, ക്രൈസ്റ്റ് കോളേജ് കായിക വിദ്യാർത്ഥി ആകാശ്, അധ്യാപകരായ സുഭാഷ് പി.വി, സിമി സേവ്യർ , ഡാലി ഡേവിസ്, അനിത പി.എം തുടങ്ങി എല്ലാ അധ്യാപകരും അനധ്യാപകരും വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page