അവിട്ടത്തൂർ : സ്പേസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ വ്യത്യസ്തമായ ഒരു വയോജന സംഗമം നടത്തുന്നു. 65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് ഒരു ദിവസം രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ ഒത്തുകൂടി അവരവരുടെ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും തങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകുവാനുമുള്ള ഒരു സുവർണ്ണാവസരമാണ് ഒരുക്കുന്നത്.
അവിട്ടത്തൂർ രാഘവ പൊതുവാൾ മാഷിന്റെ വീട്ടിലാണ് സംഗമം ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ചെയർപേഴ്സൺ വനജ തൈക്കാട്ടിനെയോ സെക്രട്ടറി സുഭദ്ര പൊന്നിഞ്ചത്ത് എന്നിവരെ ബന്ധപ്പെട്ട് മുൻകൂർ പേരുകൾ രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

