എം.സി.എഫ് കേന്ദ്രത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്ന സാഹചര്യത്തിന് പരിഹാരമായി പൂമംഗലം ഗ്രാമപഞ്ചായത്തിൽ ബെയിലിംഗ് മെഷീന്‍ സജ്ജം

എടക്കുളം : എടക്കുളം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാംപയിന്‍റെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്തിൽ ബെയിലിംഗ് മെഷീന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബെയിലിംഗ് മെഷീന്‍ വഴി ഞെരുക്കി ചുരുക്കി കെട്ടുകളാക്കി വെക്കുന്നതിലൂടെ എംസിഎഫ് കേന്ദ്രത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്ന സാഹചര്യത്തിന് വലിയ പരിഹാരമാവും. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ കളക്ഷൻ സെന്ററുകളാണ് (എം.സി.എഫ്) .

കൂടാതെ മാലിന്യം ഒഴിവാക്കുമ്പോള്‍ ഒറ്റതവണ പരമാവധി കൈമാറാനും സാധിക്കും. എംസിഎഫില്‍ മാലിന്യം സൂക്ഷിക്കുന്നതിന് കൂടുതല്‍ സ്ഥല സൗകര്യവും ലഭിക്കും.

എടക്കുളം പൂമംഗലം ഗ്രാമപഞ്ചായത്തിന്‍റെ എം.സി.എഫില്‍ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് ടി.എ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാബു പി.വി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page