വിവാഹ ഫോട്ടോഷൂട്ട് തടസ്സപ്പെടുത്തി ഫോട്ടോഗ്രാഫറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 2 പ്രതികൾ അറസ്റ്റിൽ

പുതുക്കാട് : ഫോട്ടോ ഷൂട്ടിനായി വധൂ വരൻമാരൊന്നിച്ച് വന്ന ഫോട്ടോഗ്രാഫറെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. നെല്ലൂർ പാടത്ത് ഫെബ്രുവരി 23 നായിരുന്നു സംഭവം. വിവാഹവുമായി ബന്ധപ്പെട്ട ഫോട്ടോ ഷൂട്ടിനായി കല്ലൂർ നെല്ലൂർ സ്വദേശിയായ സനിത്ത് എന്ന ഫോട്ടോഗ്രാഫറും സുഹൃത്തുക്കളും കല്ലൂർ നെല്ലൂർ പാടത്ത് എത്തിയ സമയം പാടത്ത് ലഹരിക്കടിമപ്പെട്ട് നിന്നിരുന്ന യുവാക്കൾ ഇവരുമായി ഫോട്ടോ ഷൂട്ടിങ്ങിനെ സംബന്ധിച്ച് വാക്ക് തർക്കമുണ്ടാവുകയും ക്യമറാമാനായ സനിത്തിനെ കത്തി ഉപയോഗിച്ച് കുത്തി ഗുരുതരമായ പരിക്കേൽപ്പിക്കുകയാണ് ഉണ്ടായത്.

സംഭവത്തിന് കല്ലൂർ നെല്ലൂർ സ്വദേശിയായ വടക്കേടത്ത് ബ്രജീഷ് (18), കല്ലൂർ പാലക്കപറമ്പ് സ്വദേശിയായ പണിക്കാട്ടിൽ വീട്ടിൽ പവൻ (18) എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിനു ശേഷം ഒളുവിൽ പോയ പ്രതികളെ ശാസ്ത്രീയമായ അന്വേഷണങ്ങൾ കൊണ്ടും പുതുക്കാട് ഒരു വീട്ടിൽ ഉണ്ടെന്നുള്ള രഹസ്യ വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ IPS ന് ലഭിച്ചതിനെ തുടർന്നാണ് ഇവരെ പുതുക്കാട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് കുമാർ, സബ്ബ് ഇൻസ്പെക്ടർ ലാലു, സീനിയർ സിവിൽ ഓഫിസർമാരായ സുജിത്ത്, ഷഫീഖ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page