ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരശിലയാണ് ദൈവപുത്രനായ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യുന്ന ഈസ്റ്റർ. അന്ധകാര ശക്തികൾക്കും പീഡനങ്ങൾക്കും കുരിശു മരണത്തിനുമേൽ വിജയംവരിച്ച നിത്യത യുടെ വിളംബരമായിരുന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം.
യുദ്ധവും സംഘർഷവും കലഹങ്ങളും അക്രമങ്ങളും നമ്മുടെ ജീവിതപരിസരങ്ങളിൽ അശാന്തിയും ആശങ്കകളും പരത്തിയിരിക്കുന്നു. വ്യക്തികളും ജനസമൂഹങ്ങളും ദേശങ്ങളും രാജ്യങ്ങളും ചിന്തയിലും പ്രവർത്തനങ്ങളിലും മതിലുകൾ തീർത്ത് സ്വാർഥതയുടെ തുരുത്തുകളായി മാറിക്കൊണ്ടിരിക്കുന്ന കാലം. സത്യവും നീതിയും സ്നേഹവും കാരുണയും വിഭാഗീയതകൾക്കും വിദ്വേഷപ്രചാരണങ്ങൾക്കും മുന്നിൽ തമസ്കരിക്കപ്പെടുന്ന കാലം. ഇവയെല്ലാം ഇരകളായി മനസ്സുമടുത്ത് മോചനത്തിനുവേണ്ടി കേഴുന്നവരുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നു.
സങ്കുചിത സ്വാർഥലക്ഷ്യങ്ങളിൽനിന്ന് പ്രത്യാശയിലേക്കും വിശ്വമാനവികതയിലേക്കും ഉയിർത്തെഴുന്നേൽക്കാൻ വ്യക്തികൾക്കും സമൂഹങ്ങൾക്കും ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിരുനാൾ നിമിത്തമാകട്ടെ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

