പുരസ്കാരം : ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ നൽകിയവർക്ക് ബാലസാഹിത്യ സമിതി ഏർപ്പെടുത്തിയ പി. നരേന്ദ്രനാഥ് പുരസ്കാരത്തിന് ബാലസാഹിത്യകാരനായ മുരളീധരൻ ആനാപ്പുഴ അർഹനായി.10000 രൂപയും പ്രശംസാ പത്രവും മൊമെന്റോയും ആണ് അവാർഡിൻറെ ഉള്ളടക്കം.
സിപ്പി പള്ളിപ്പുറം, ബക്കർ മേത്തല , കെ.വി. അനന്തൻ മാസ്റ്റർ, എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.2025 മെയ് അവസാനവാരത്തിൽ പാലിയം തുരുത്ത് വിദ്യാർത്ഥിദായിനീ സഭാഹാളിൽ വെച്ച്നടക്കുന്ന സമ്മേളനത്തിൽ വച്ച് പുരസ്കാര സമർപ്പണം നടത്തുന്നതാണെന്ന് ട്രഷറർ അജിത് കുമാർ ഗോതുരുത്ത് അറിയിച്ചു.
നാടൻ ക്രിക്കറ്റ്, അക്ഷരത്തെറ്റ്, 108 കുട്ടിക്കവിതകൾ തുടങ്ങി 25 ൽ പരം പുസ്തകങ്ങളുടെ രചയിതാവാണ് മുരളീധരൻ ആനാപ്പുഴ. ബാലസാഹിത്യത്തിന്റെ പ്രചരണത്തിനും ബാലസാഹിത്യത്തെ മറ്റു സാഹിത്യ ശാഖകളെ പോലെ സർക്കാരും അക്കാദമികളും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും നടത്തിയ 1500ൽ പരംപ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മുരളീധരൻ ആനാപ്പുഴ.
കവിതക്കുള്ള പുല്ലാർക്കാട്ട് ബാബു സ്മാരക പുരസ്കാരം ഉൾപ്പെടെഇരുപതോളം സാഹിത്യ പുരസ്കാരങ്ങളും അധ്യാപകർക്കുള്ള ഗുരുശ്രേഷ്ഠ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

