ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേളൂക്കര കൃഷി വകുപ്പ് ഓഫീസർ തോമസ് പി ഒ വൃക്ഷത്തൈകൾ മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണയ്ക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
സ്കൂൾ ലീഡർ ശ്രീഭദ്ര അശോക് കുമാർ സ്വാഗത പ്രസംഗം നടത്തിയ വേദിയിൽ അഡ്മിനിസ്ട്രേറ്റർ ലളിത വി, പി.ടി.എ പ്രസിഡണ്ട് വിനോദ് മേനോൻ എന്നിവർ സംസാരിച്ചു. വെള്ളാങ്കല്ലൂർ ഫെഡറൽ ബാങ്ക് മാനേജർ അരുൺ കെ നായർ വൃക്ഷത്തൈകൾ സ്കൂളിനായി സമ്മാനിച്ചു.
തുടർന്ന് ബക്രീദിനോട് അനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. വിദ്യാർത്ഥിയായ അനന്യ പ്രതീഷ് നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

