തീർത്ഥാടകർക്ക് അനുഗ്രഹമായി പന്തലിലെ ഇരിപ്പിട സൗകര്യം – നാലമ്പല ദർശനത്തിന് കൂടൽമാണിക്യം ക്ഷേത്രത്തിൽ ഞായറാഴ്ച ഭക്തജനത്തിരക്ക്, പാർക്കിംഗ് സ്ലോട്ടുകൾ നിറഞ്ഞു

ഇരിങ്ങാലക്കുട : നാലമ്പലദർശനം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്ന് ഭരത പ്രതിഷ്ഠയുള്ള ഇരിങ്ങലക്കുടയിലെ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് അനുഭവപെട്ടു. പുലർച്ചെ മുതൽ പാർക്കിംഗ് സ്ലോട്ടുകളിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപെട്ടു. കൊട്ടിലാക്കൽ പറമ്പിൽ ഒരുക്കിയിട്ടുള്ള പാർക്കിംഗ് രാവിലെ 9 മണിയോടെ നിറഞ്ഞു.



ഇതിനുപുറമെ സംസ്ഥാനത്ത് വിവിധ ഡിപ്പോകളിൽ നിന്നുള്ള കെഎസ്ആർടിസി നാലമ്പല സർവീസുകളും ഇരിങ്ങാലക്കുടയിൽ എത്തിയിരുന്നു. ഡി.ടി.പി.സി ഒരുക്കിയ ബസ്സും നാലമ്പലം തീർത്ഥാടകരുമായി രാവിലെ തന്നെ എത്തിയിരുന്നു.



നാലമ്പല കാലയളവിൽ ഇരിങ്ങാലക്കുടയിലെ പ്രാദേശിക ഭക്തർക്ക് പതിവുള്ള ക്ഷേത്രദർശനം ക്യൂവിൽ നിൽക്കാതെ വടക്കുഭാഗത്തുള്ള കവാടത്തിലൂടെ കടക്കുവാൻ ഉള്ള സൗകര്യം ഇത്തവണയും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും രാവിലെ 10 മണിക്ക് ശേഷം തെക്ക് ഊട്ടുപുരയിൽ പ്രസാദകഞ്ഞി വിതരണവും ഉണ്ട്.



രാവിലെ ഏറെ ഭക്തജന തിരക്കുള്ള സമയമായതിനാൽ ദർശത്തിനുള്ള ക്യൂ നീണ്ടു. രാവിലെ മുതൽ പലപ്പോളായി മഴയുടെ അകമ്പടിയും ഉണ്ടായിരുന്നു. അയ്യായിരത്തിലേറെ പേർക്ക് മഴ നനയാതെ വരി നിൽക്കാൻ ക്ഷേത്രാങ്കണത്തിൽ ഇത്തവണ ഒരുക്കിയത് ആധുനിക ജർമൻ പന്തൽ ആണ്. പന്തലിൽ ഇരിക്കുവാനുള്ള ബാരിക്കേഡ് ബെഞ്ചുകൽ ഭക്തജനങ്ങൾക്ക് ഉപകാരമായി. ക്ഷേത്രത്തിന് പുറത്തും കിഴക്കേ നടയിൽ പൂർണമായും മഴ നനയാതെ നിൽക്കുവാനുള്ള പന്തലും, ഇതു കൂടാതെ പടിഞ്ഞാറെ നടയിലും, തീർത്ഥക്കര പ്രതിക്ഷണ വഴിയിലും ഉള്ള പന്തലുകൾ മഴയെത്തും ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി.


പുലർച്ചെ മുതൽ നാലമ്പല തീർത്ഥാടകർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തികൊണ്ടിരുന്നു. വാഹനങ്ങളുടെ പാർക്കിംഗ് ഗ്രൗണ്ടും ക്ഷേത്രത്തിനകത്ത് തീർത്ഥാടകർക്ക് വരി നിൽക്കുവാനുള്ള ഇടങ്ങളും നിറഞ്ഞു കവിഞ്ഞു. പ്രത്യേക കൗണ്ടറുകൾ വഴി നൽകിവരുന്ന പ്രസാദങ്ങളായ പായസം അവിൽ വഴുതനങ്ങ നിവേദ്യം എന്നിവ വാങ്ങുന്നതിനും തിരക്ക് അനുഭവപ്പെട്ടു.

നാലമ്പല തീർത്ഥാടകർക്ക് വേണ്ടി കൂടൽമാണിക്ക് ക്ഷേത്രത്തിൽ എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. അജയകുമാർ, അഡ്മിനിസ്ട്രേറ്റർ രാദേഷ് എന്നിവർ പറഞ്ഞു


തെക്കേ ഊട്ടുപുരയിൽ പ്രസാദക്കഞ്ഞിക്ക് വേണ്ടിയും നീണ്ട ക്യൂ അനുഭവപ്പെട്ടു. കൂടൽമാണിക്യത്തിലെ നാലമ്പല ദർശനത്തിൽ ഏറെ പ്രധാനപ്പെട്ട തീർത്ഥക്കര പ്രതിഷ്ഠാനത്തിനും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. പോലീസിന്റെയും ദേവസ്വത്തിന്റെയും നേതൃത്വത്തിൽ കൃത്യതയോടെ തിരക്കുകൾ നിയന്ത്രിച്ചിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page