“ഭാഷയ്ക്കൊരു ഡോളർ” പുരസ്കാരം ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ഡോ. ഇന്ദുലേഖക്ക്

ഇരിങ്ങാലക്കുട : അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയും കേരള സർവകലാശാലയും സംയുക്തമായി മലയാളത്തിലെ മികച്ച Ph.D പ്രബന്ധത്തിന് നൽകുന്ന “ഭാഷയ്ക്കൊരു ഡോളർ” പുരസ്കാരം ഡോ. ഇന്ദുലേഖക്ക് ലഭിച്ചു. ഡോ. സുനിൽ പി ഇളയിടത്തിൻ്റെ മാർഗ്ഗദർശനത്തിൽ “ശില്പകലയും സംസ്കാര ചരിത്രവും കേരളത്തിലെ മാതൃകകൾ മുൻനിർത്തിയുള്ള പഠനം” എന്ന വിഷയത്തിൽ സമർപ്പിച്ച പ്രബന്ധത്തിനാണ് അവാർഡ്.

റിട്ട. വാണിജ്യ നികുതി അസിസ്റ്റൻ്റ് കമ്മീഷണർ ഇരിങ്ങാലക്കുട സ്വദേശി കെ സി ശിവരാമൻ്റെയും, റിട്ട. പൂവ്വത്തുംകടവ് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടർ വി.ആർ. ഷീബയുടെയും മകളാണ്. ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയാണ് ഡോ. ഇന്ദുലേഖ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page