ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിനു മുന്നിൽ ഞായറാഴ്ച രാവിലെ നടന്ന ആനയൂട്ട് കഴിഞ്ഞ ഉടൻ കുളക്കാടൻ കുട്ടികൃഷ്ണൻ, അമ്പാടി മഹാദേവൻ എന്നി ആനകൾ ചെറിയതോതിൽ കൊമ്പുകോർത്തു. ഉടൻതന്നെ ബന്ധപ്പെട്ടവർ ഇരു ആനകളെയും മാറ്റി. ഇതിനിടയിൽ കുളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനയുടെ പാപ്പാൻ ഷൈജു താഴെ വീണ് തോളിനു ചെറിയ പരിക്ക് പറ്റി. ആനയെ ഉടനെ വാഹത്തിൽ മാറ്റി കൊണ്ടുപോയി.
അമ്പാടി മഹാദേവൻ എന്ന ആനക്ക് ഇടത്തെ കൊമ്പിനു താഴെ ചെറിയ പരിക്കേറ്റിട്ടുണ്ട്. പൊടുന്നനെയുണ്ടായ ചിഹ്നം വിളിയും ആനകളുടെ കൊമ്പുകോർക്കലും കൊട്ടിലാക്കൽ പറമ്പിൽ ആനയൂട്ടിന് എത്തിയ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ പരിഭ്രാന്തരാക്കി. പലവഴിക്കും ഇവർ ഓടി. മറ്റാർക്കും പരിക്കേറ്റതായി വിവരം ഇല്ല.
ആനയൂട്ട് സമാപിച്ചതിനു ശേഷം കൊട്ടിലാക്കൽ ഗണപതി അമ്പലത്തിനു മുന്നിൽ കുളക്കാടൻ കുട്ടികൃഷ്ണൻ ആനയെ തൊഴിയിക്കാനായി തിരിഞ്ഞപ്പോളാണ് അനിഷ്ടസംഭവം നടന്നത് .
സോഷ്യൽ ഫോറെസ്റ്ററി ഉദ്യാഗസ്ഥർ സ്ഥലത് ഉണ്ടായിരുന്നു. ഇരു ആനകളുടെയും രേഖകളെല്ലാം പരിശോധിച്ച് ഉറപ്പു വരുത്തിയതാണെന്നു ഇവർ പറഞ്ഞു. പോലീസും എലിഫന്റ് സ്ക്വാഡും സ്ഥിതിഗതികൾ നിയന്ത്രിച്ചു.
അമ്പാടി മഹാദേവനെ ആദ്യം കുത്തിയ കുളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനക്ക് 15 ദിവസത്തെ വകുപ്പ്തല നിരോധനം ഏർപ്പെടുത്തിയതായി ചാലക്കുടി സോഷ്യൽ ഫോറസ്റ്റ് ഓഫീസർ സൗമ്യ സി എസ് പറഞ്ഞു. അന്വേഷണത്തിനും പരിശോധനയ്ക്കും ശേഷം മാത്രമേ നിരോധനം മാറ്റുകയുള്ളൂ.
കനത്ത മഴയിലും ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകൾ ആനയൂട്ടിൽ പങ്കെടുക്കുവാനും കാണുവാനും കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ എത്തിയിരുന്നു.
ആനയൂട്ടിന്റെ സുരക്ഷിതമായ നടത്തിപ്പിന് സോഷ്യൽ ഫോറെസ്റ്ററി ഉദ്യാഗസ്ഥർ , ഇരിങ്ങാലക്കുട പോലീസ്, എലിഫന്റ് സ്ക്വാഡ്, വളണ്ടിയർമാർ എന്നിവർ മേൽനോട്ടത്തിന് ഉണ്ടായിരുന്നു. ആനകൾക്ക് മുന്നിൽ പ്രത്യേക ബാരിക്കേഡ് കെട്ടിത്തിരിച്ചാണ് ആനയൂട്ട് നടത്തിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

