ബംഗാളി ചിത്രം “ഓങ്കോ കി കോത്തിൻ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് വൈകീട്ട് 6 ന് സ്ക്രീൻ ചെയ്യുന്നു

ഇന്ത്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ജൂറി അവാർഡ് നേടിയ ബംഗാളി ചിത്രം ” ഓങ്കോ കി കോത്തിൻ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 2025 ആഗസ്റ്റ് 22 ന് സ്ക്രീൻ ചെയ്യുന്നു. കൽക്കത്തയിലെ ചേരി പ്രദേശത്ത് കഴിയുന്ന ബാബിൻ, ഡോളി , ടൈർ എന്നീ കുട്ടികളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പ്രൊഫഷണൽ ജോലികൾ നേടണമെന്ന സ്വപ്നങ്ങളാണ് ഇവർ പങ്കിടുന്നത്. ബാബിൻ്റെ പിതാവ് രോഗബാധിതനാകുന്നതോടെ മൂവരുടെയും ജീവിതം മാറി മറിയുന്നു. 55 – മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിരൂപക ശ്രദ്ധ നേടിയ ചിത്രം തീയേറ്ററിൽ മികച്ച വിജയവും നേടിയിരുന്നു.

2025 ൽ തീയേറ്റുകളിൽ എത്തിയ 114 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് തൃശ്ശൂർ റോഡിൽ മൈജി ഷോറൂമിന് എതിർവശത്തുള്ള റോട്ടറി മിനി എസി ഹാളിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page