ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലാ പരിധിയിലെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ലഭിക്കാതെ വന്നാൽ പരാതിയുണ്ടെങ്കിൽ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നിലവിൽ പ്രവർത്തിച്ച് വരുന്ന ജില്ലാതല പരാതി പരിഹാരകേന്ദ്രവുമായി (Thrissur Rural, Grievance Redressal Cell) ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് അറിയിച്ചു.
രാവിലെ 09.00 മണി മുതൽ വൈകുന്നേരം 06.00 മണി വരെയുള്ള സമയങ്ങളിൽ 04802224007, 9497941736 എന്നീ നമ്പറുകളിലും, വൈകുന്നേരം 06.00 മണി മുതൽ രാവിലെ 09.00 മണി വരെയുള്ള സമയങ്ങളിൽ 04802224000, 9497941736* എന്നീ നമ്പറുകളിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.
ജില്ലയിലെ പോലീസ് സേവനങ്ങൾ കൂടുതൽ സുതാര്യവും പൊതുജന സൗഹൃദപരവുമാക്കുന്നതിനും പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് ഈ സംവിധാനം പ്രവർത്തിച്ച് വരുന്നത്. അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാൽ ഉടൻ 112 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

