ഇരിങ്ങാലക്കുട : ആവാസ വ്യവസ്ഥാ സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ സസ്യശാസ്ത്രവിഭാഗവും കിലയും ” പരിസ്ഥിതി പുനസ്ഥാപനം: വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല കേരള ഫോറെസ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ഡോ. കണ്ണൻ സി. എസ്. വാര്യർ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബോട്ടണി വിഭാഗം അധ്യാപിക ഷിമി കെ. എസ്., ഓർഗനൈസിങ് സെക്രട്ടറി ഡോ. അപർണ ശ്രീകുമാർ എന്നിവർ സംസാരിച്ചു
വിവിധ കലാലയങ്ങളിൽ നിന്നുമുള്ള നൂറിലധികം വിദ്യാർത്ഥികളടങ്ങിയ പരിശീലന പരിപാടിക്ക് ഡോ. കെ. വിദ്യാസാഗർ, ചെറിയാൻ വി. സി. , ടോജി ജോസ്, ഡോ. മോനിഷ് ജോസ് എന്നിവർ നേതൃത്വം നൽകി.
പ്രാദേശികതലത്തിലെ ജൈവ വൈവിധ്യ പരിപാലനം, ആവാസവ്യവസ്ഥാ പുനസ്ഥാപനത്തിൽ GIS ൻ്റെ പങ്ക്, കേരളത്തിലെ കാലാവസ്ഥാ പ്രവർത്തനങ്ങൾ, കാലാസ്ഥാ വ്യതിയാനത്തിന് അനുസൃതമായ കാർഷിക രീതികൾ എന്നീ വിഷയങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

