കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഭരണഘടനാ ദിനം ആചരിച്ചു. വിദ്യാർത്ഥികൾക്ക് ഭരണഘടനയുടെ പ്രാധാന്യം മനസിലാക്കുകയും അതിനെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും ചെയ്യുന്നതിനായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി അധ്യാപിക ശ്ശ്രീതുവിന്റെ നേതൃത്വത്തിൽ ഭരണഘടനയെ കുറിച്ചുള്ള ക്ലാസ് സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും നടന്നു.‘നവാഭാരതത്തിൽ ഭരണഘടനയുടെ പ്രസക്തി’ എന്ന വിഷയത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ അനന്യ എം. എസ്. ഒന്നാം സ്ഥാനവും ആഞ്ചൽ റോസ് ലിജോ രണ്ടാം സ്ഥാനവും നേടി. ഭരണഘടനാ കൈയെഴുത്തുപ്രതി നിർമാണ മത്സരത്തിൽ ആര്യനന്ദ ടി. പി.യും ശിവനന്ദുവും ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനത്തിന് അനന്യ ലക്ഷ്മി അർഹയായി.
ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ചാർട്ട് എക്സിബിഷനിൽ ഡോ. ബി. ആർ. അംബേദ്കറുടെ ചിത്രം തയ്യാറാക്കിയ വിദ്യാർത്ഥി സജിനെ പ്രത്യേകമായി അനുമോദിച്ചു. ഇംഗ്ലീഷ് അദ്ധ്യാപിക ഐശ്വര്യയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണ പരിപാടികൾക്ക് വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ വീണ ജെ എസ്. ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

