ഷാജു വാലപ്പനെ റിയാദിൽ തൃശ്ശൂർ കൂട്ടായ്മ ആദരിച്ചു

റിയാദ് : സാംസ്‌കാരിക ലോകത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൂടെ പ്രവാസി സമൂഹത്തിന് അഭിമാനമായി മാറിയ പ്രമുഖ വ്യവസായിയും ചലച്ചിത്ര സംവിധായകനുമായ ഷാജു വാലപ്പനെ തൃശ്ശൂർ ജില്ലാ പ്രവാസി കൂട്ടായ്മ ആദരിച്ചു. നവാഗത സംവിധായകനുള്ള സത്യജിത് റേ അവാർഡ്, രാജസ്ഥാൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം എന്നിവ സ്വന്തമാക്കിയതിനാണ് അദ്ദേഹത്തെ ആദരിച്ചത്.

മലാസ് ചെറിസ് റെസ്റ്റോറന്റിൽ നടന്ന പ്രൗഢമായ ചടങ്ങിൽ തൃശ്ശൂർ കൂട്ടായ്മ പ്രസിഡണ്ട് രാധാകൃഷ്ണൻ കളവൂർ അധ്യക്ഷത വഹിച്ചു. കൂട്ടായ്മയ്ക്ക് വേണ്ടി പ്രസിഡൻറ് രാധാകൃഷ്ണൻ കളവൂർ ഉപഹാരം നൽകുകയും ജനറൽ സെക്രട്ടറി സഗീർ അന്താറത്തറ പൊന്നാടയും അണിയിച്ചു. പൊതുസമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുമ്പോഴും പ്രവാസി കൂട്ടായ്മകളിൽ നിന്നുള്ള സ്നേഹവും കരുതലും വലിയ പ്രചോദനമാണെന്ന് ആദരവിനുള്ള മറുപടി പ്രസംഗത്തിൽ ഷാജു വാലപ്പൻ പറഞ്ഞു.

ശിഹാബ് കോട്ടുകാട് (സാമൂഹ്യ പ്രവർത്തകൻ) ജയൻ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി, ഷിബു ഉസ്മാൻ (മാധ്യമപ്രവർത്തകർ) റഹ്മാൻ മുനമ്പത്ത് (ഫോർക്ക ചെയർമാൻ) എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

കൂട്ടായ്മ ജനറൽ സെക്രട്ടറി സഗീർ അന്താറത്തറ സ്വാഗതവും, ട്രഷറർ അനിൽ മാളിയേക്കൽ നന്ദിയും രേഖപ്പെടുത്തി. ലിനോ മുട്ടത്ത്, മുഹമ്മദ് ഷാജി, സോനറ്റ് ,കൊടകര, ജിജു വേലായുധൻ , അനിൽ കുന്നംകുളം , ഡേവിഡ് മാങ്ങൻ ,കുമാർ കിള്ളിമംഗലം, ബാബു രാമചന്ദ്രൻ, രഘുനന്ദൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page