കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച പുലർച്ചെ ഏറെ ആശങ്കയ്ക്ക് വഴിവച്ച ഒരു സംഭവം ഉണ്ടായി. പ്ലാറ്റ്ഫോം രണ്ടിൽ നിന്നിരുന്ന ഒരു യാത്രക്കാരൻ പ്ലാറ്റ്ഫോം ഒന്നിന് താഴെ രണ്ട് കരിങ്കല്ലുകൾ ട്രാക്കിൽ കിടക്കുന്നതുപോലെ തോന്നുകയും ഉടൻതന്നെ അതിന്റെ ചിത്രം എടുത്ത് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
അരമണിക്കൂറിനുള്ളിൽ ചെന്നൈ എഗ്മോർ –ഗുരുവായൂർ എക്സ്പ്രസ്സ് (16127) ഈ ട്രാക്കിലൂടെ എത്തും എന്നുള്ളത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയും ചെയ്തു. സ്റ്റേഷൻ മാസ്റ്ററുടെ മുറി എതിർ പ്ലാറ്റ്ഫോമിൽ ആയിരുന്നു , കൂടാതെ ഇദ്ദേഹം നിന്നിരുന്നത് ദൂരെയും ആയിരുന്നു. അതിനാലാണ് പെട്ടന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.
പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി സുഭാഷ് ഈ പോസ്റ്റ് ശ്രദ്ധിക്കുകയും ഉടൻതന്നെ റെയിൽവേ കമ്പ്ലൈന്റ്സിലേക്ക് ഈ വിവരം ധരിപ്പിക്കുകയും ചെയ്തു. പണി നടക്കുന്നതിനാൽ ചുവന്ന കൊടിയും കരിങ്കല്ലും വെച്ചതാണോ എന്ന് സംശയമായിരുന്നു ആദ്യം , പക്ഷേ കൊടി കാണുന്നുണ്ടായിരുന്നില്ല.
പക്ഷെ റെയിൽവേ ഇത്തരം പ്രവർത്തി അറിഞ്ഞിട്ടില്ല എന്നും , കല്ലുകൾ മാറ്റാൻ നടപടി ഉണ്ടാക്കുമെന്ന് അറിയിപ്പ് ലഭിക്കുകയും ചെയ്തു . തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ട്രാക്കിൽ എത്തി പരിശോധന നടത്തുകയും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ അടങ്ങിയ രണ്ട് കവറുകൾ ആയിരുന്നു അവ എന്ന് മനസ്സിലാക്കുകയും ട്രാക്കിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
എതിർവശത്തു നിന്ന് നോക്കുമ്പോൾ കരിങ്കല്ലായി തോന്നിയതിനാൽ യാത്രക്കാരൻ ഇത് ചിത്രം എടുത്ത് അയച്ചു നൽകുകയായിരുന്നു. പുലർച്ചയായതിനാൽ ഇവിടെ വെളിച്ചക്കുറവും ഉണ്ടായിരുന്നു. എന്തായാലും റെയിൽവേ ട്രാക്കിൽ വസ്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയ പ്രവർത്തിയെ റെയിൽവേ അഭിനന്ദിച്ചു .
രണ്ടാം പ്ലാറ്റ്ഫോമിൽ ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റിയിൽ കയറാൻ നിൽക്കുന്ന സമയത്ത് ആന്റണി താർത്തീസ് എന്ന വ്യക്തിയാണ് ഇത് കണ്ടതും ചിത്രം അയച്ചു മുന്നറിയിപ്പ് നൽകി പിന്നെ വണ്ടിയിൽ കയറി പോകുകയും ചെയ്തത്. ഇദ്ദേഹം കാണിച്ച ജാഗ്രതയെ നമുക്കേവർക്കും പ്രശംസിക്കാം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

