ഇരിങ്ങാലക്കുട : വിശ്വപ്രസിദ്ധ ക്ഷേത്രമായ കൂടൽമാണിക്യം ക്ഷേത്രഭൂമിയിൽ സ്മാരകം നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യേണ്ട ദേവസ്വം ചെയർമാനും ഭരണസമിതിയും കുട്ടൻകുളം റവന്യു ഭൂമിയാണെന്നും പറഞ്ഞതിലൂടെ ആ സ്ഥാനത്തിരിക്കാൻ ചെയർമാന് അർഹതയില്ലെന്നും ചെയർമാൻ രാജി വയ്ക്കണമെന്നും ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടു.
ഹിന്ദു ഐക്യവേദിയും കൂടൽമാണിക്യം രക്ഷാ സമിതിയും നടത്തിയ കച്ചേരിവളപ്പ് സമരം, ഇപ്പോൾ നടക്കുന്ന സി ഐ ഓഫീസ്_ സബ്ജയിലിന് നൽകിയ ഭൂമി വിട്ടു കിട്ടാനുള്ള സമരങ്ങൾ എന്നിവയ്ക്ക് ക്ഷേത്രഭൂമിയിൽ ഓരോ സ്‌മാരകങ്ങൾ നിർമ്മിക്കുന്നതല്ല ശരിയെന്ന് ഹിന്ദു ഐക്യ വേദി നേതാക്കൾ പറഞ്ഞു.
താലൂക്ക് പ്രസിഡണ്ട് കെ കെ നന്ദൻ അദ്ധ്യക്ഷനായി. താലുക്ക് ഭാരവാഹികളായ രാജേഷ് കടുങ്ങാടൻ, ഗോപിനാഥ് മുണ്ടയിൽ, ഷാജു പി പി എന്നിവർ സംസാരിച്ചു.
The move to build a memorial on temple land should be abandoned – Koodalmanikyam Devaswom Chairman should resign – Hindu Aikya Vedi
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

