ഇരിങ്ങാലക്കുട : കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ-താലപ്പൊലി ആഘോഷത്തോടാനുബന്ധിച്ച് കലവറ നിറക്കൽ ചടങ്ങ് നടന്നു. ഭക്തജനങ്ങൾ പ്രസാദ ഊട്ടിനുവേണ്ടതായ അരി, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ, നാളികേരം, മാങ്ങ എന്നിവ സമർപ്പിച്ചു.
എൻഎസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ശങ്കരൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ഭാരവാഹി വിജയൻ ചിറ്റേത്ത്, രവീന്ദ്രൻ കണ്ണൂർ, ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് ശിവദാസ് പള്ളിപ്പാട്, സെക്രട്ടറി മനോജ് മാടശ്ശേരി, പ്രോഗ്രാം കൺവീനർ ആശാ സുരേഷ്, ജയന്തി രാമചന്ദ്രൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ഏപ്രിൽ 18,19, 20 തീയതികളിൽ ആണ് കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ-താലപ്പൊലി ആഘോഷങ്ങൾ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

