ഇരിങ്ങാലക്കുട : നവതി പിന്നിട്ട പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും വാഗ്മിയും , ചെറുകഥാകൃത്തുമായ പ്രതാപ്സിങ്ങിനെ, കഥാതൽപം തൃശൂരി ൻ്റെയും, പ്രതാപ്സിങ് മ്യൂസിക് ലവേഴ്സ് ഗ്രൂപ്പ് ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ നക്കര ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ഹസൻ കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ റിട്ടയേർഡ് ജില്ലാ ജഡ്ജി കെ.വിജയകുമാർ പൊന്നാട അണിയിച്ചു.
ജോസ് ചിറ്റിലപ്പിള്ളി, എം. പി. സുരേന്ദ്രൻ, സുരേഷ്കുമാർ.യു കെ, ഭരതൻ മാസ്റ്റർ , പരശുറാം, രാജേഷ് തെക്കിനിയത്ത്, രാധാകൃഷ്ണൻ വെട്ടത്ത്, സുനിൽ.പി.എൻ., ആൻ്റണി, മനീഷ് അരിക്കാട്ട് തുടങ്ങി രാഷ്ട്രീയ, കല,സാംസ്കാരിക, മാധ്യമ പ്രവർത്തകർ ആശംസാകാർ നേർന്നു സംസാരിച്ചു.
പ്രതാപ് സിഗ് മറുമൊഴി ചൊല്ലി.mനന്മ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഒരു സംഗീത പരിപാടിയും ഉണ്ടായിരുന്നു. ഗോപാലൻ തമ്പി സ്വാഗതവും കെ. ആർ. സുബ്രമണ്യൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

