മാപ്രാണം തൈവളപ്പിൽ ശ്രീ രുധിരമാല ഭഗവതിക്ഷേത്രത്തിലെ കളമെഴുത്തുപാട്ട്, പ്രതിഷ്‌ഠാദിന മഹോത്സവം ഏപ്രിൽ 22, 23 തീയതികളിൽ

മാപ്രാണം : മാപ്രാണം തൈവളപ്പിൽ ശ്രീ രുധിരമാല ഭഗവതി, മുത്തപ്പൻ, വിഷ്ണു‌മായ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന മഹോത്സവം ക്ഷേത്രം തന്ത്രി ടി.എൻ. സുരേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രാചാരചടങ്ങുകളോടുകൂടി ഏപ്രിൽ 22, 23 തീയതികളിൽ ആഘോഷിക്കുമെന്ന് ക്ഷേത്രസംരക്ഷണസമിതി പ്രസിഡൻ്റ് സർജ്ജദാസ് ടി.ആർ, സെക്രട്ടറി ഷീന ദാസ്, ഖജാൻജി മോഹനൻ ടി.എം എന്നിവർ അറിയിച്ചു.

കളമെഴുത്തുപാട്ട് ദിവസമായ ഏപ്രിൽ 22 ബുധനാഴ്ച രാവിലെ 8 മണി മുതൽ വിശേഷാൽ പൂജ, 10 മണിക്ക് മുത്തപ്പന് കളമെഴുത്തുംപാട്ട്, 11.30 ന് ഉച്ചപൂജ, ഉച്ചതിരിഞ്ഞ് 3 മണിക്ക് വീരഭദ്രസ്വാമിക്ക് കളമെഴുത്തും പാട്ട്, വൈകീട്ട് 5ന് സുദർശ്ശനഹോമം, 6.30ന് ദീപാരാധന, 7 മണിക്ക് പ്രാസാദശുദ്ധി, ഭഗവത് സേവ, കലശപൂജ. 8 മണിക്ക് അത്താഴപൂജ, 10 മണിക്ക് വിഷ്‌ണുമായ സ്വാമിക്ക് കളമെഴുത്തും പാട്ടും.

പ്രതിഷ്‌ഠാദിനമഹോത്സവ ദിനമായ ഏപ്രിൽ 23 വ്യാഴം രാവിലെ 5 മണിക്ക് നിർമ്മാല്യം, 5:30 ന് ഗണപതിഹോമം, 6 മണിക്ക് ഉഷഃപൂജ, 7:30 ന് കലശാഭിഷേകം, 8:30 ന് വിശേഷാൽ പൂജ, 9 മണിക്ക് നടക്കൽപറ തുടർന്ന് പറയെഴുന്നള്ളിപ്പ്. 11 മണിക്ക് ഉച്ചപൂജ, 12 ന് പ്രസാദഊട്ട്.

ഉച്ചതിരിഞ്ഞ് 4 മണിക്ക് എഴുന്നള്ളിപ്പ്, വൈകീട്ട് 7ന് ദീപാരാധന. രാത്രി 8ന് അത്താഴപൂജ. 9 മണിക്ക് തായമ്പക. 11 മണിക്ക് വിളക്കെഴുന്നള്ളിപ്പ്. വെളുപ്പിന് 1 മണിക്ക് ഗുരുതിതർപ്പണം തുടർന്ന് മംഗളപൂജ, നടയടപ്പ്. ഏപ്രിൽ 30 വ്യാഴാഴ്ച നടതുറക്കൽ, അന്നേദിവസം വിശേഷാൽ പൂജ ഉണ്ടായിരിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page