ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പട്ടണത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സംജാതമായ സമയമായിട്ടും ഒപ്പം 10 ദിവസത്തെ കൂടൽമാണിക്യ ഉത്സവം കാലമായിട്ടും നഗരസഭ ബൈപാസ് തുറന്നു നൽകാത്തതിൽ പ്രതിപക്ഷ കൗൺസിൽമാർ പ്രതിഷേധിച്ചു .
സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി സെക്രട്ടറി വി എ മനോജ് കുമാർ ബൈപ്പാസിന് സമീപം പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു . ഇത്രയും പ്രധാനപ്പെട്ട ഒരു റോഡ് നന്നാക്കുവാൻ കാലതാമസം വരുത്തിയതിന് നഗരസഭയ്ക്ക് എന്ത് ന്യായീകരണം ആണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു .
ഇരിങ്ങാലക്കുട എംഎൽഎ ആയ ബിന്ദു ടീച്ചർ അഞ്ചു കോടി രൂപ നൽകി ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് നവീകരിക്കാം എന്ന് പറഞ്ഞിട്ടും നഗരസഭ അതിനു വേണ്ട രേഖകൾ യഥാസമയം ഇതുവരെ നൽകിയിട്ടില്ല . എന്നാൽ അതേസമയം നഗരസഭ ഇവിടെ ഘട്ടം ഘട്ടമായി 20 ലക്ഷവും 30 ലക്ഷവും കടലിൽ കായം കലക്കുന്നത് പോലെ ബൈപ്പാസിൽ ചെലവഴിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ഒരു ഉപകാരവും കിട്ടുന്നില്ല എന്നതും യാഥാർത്ഥ്യമാണ് .
ഇതു ജനങ്ങളുടെ നികുതിപ്പണം ആണെന്ന് ധാരണ നഗരസഭ ഭരണാധികാരികൾക്ക് ഇല്ലെന്നു മാത്രമല്ല വോട്ട് ചെയ്ത് ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ് ഇത്തരം പ്രവർത്തനങ്ങൾ എന്നും അദ്ദേഹം പറഞ്ഞു . ഒരു ഡ്രൈനേജ് സംവിധാനം പോലും ഒരുക്കാതെയാണ് ഇപ്പോൾ നഗരസഭ ബൈപ്പാസിന്റെ ഒരു ഭാഗം ഇപ്പോൾ നവീകരിക്കുന്നത് മഴക്കാലമായാൽ വെള്ളം കയറി വീണ്ടും ഇത് നശിക്കാൻ ഇട വരും .
ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ നേതാവ് പി വീ ശിവകുമാർ കൗൺസിലർമാരായ കെഎസ് പ്രസാദ്, സി സി ഷിബിൻ, രമ്യ ഷിബു, സിന്ധു ഗിരീഷ് കുമാർ, വിമി ബിജേഷ് നേതൃത്വത്തിൽ ബൈപ്പാസ് സന്ദർശിച്ചു .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


