എടതിരിഞ്ഞി : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35 -ാം ചരമ വാർഷിക അനുസ്മരണവും പുഷ്പാർച്ചനയും പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി പോസ്റ്റോഫീസ് സെൻ്ററിൽ നടത്തി. പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ. ഐ. സിദ്ധാർത്ഥൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം കെ.പി.സി സി മുൻ മെമ്പർ ഐ. കെ. ശിവജ്ഞാനം ഉദ്ഘാടനം നിർവ്വഹിച്ചു.
കാട്ടൂർ ബ്ലോക്ക് പ്രസിഡണ്ട് കെ.കെ. ഷൗക്കത്തലി അനുസ്മരണ പ്രസംഗം നടത്തി. മണ്ഡലം സെക്രട്ടറി കെ. ആർ ഔസേപ്പ്, മണ്ഡലം വൈസ് പ്രസിഡണ്ട് ഒ. എൻ ഹരിദാസ്. മണ്ഡലം സെക്രട്ടറി മജിദ് നെടും പുരക്കൽ, വാർഡ് മെമ്പർ ഹാജിറ റഷീദ് , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.യു. വേണുഗോപാൽ,ജിജു പൈലൻ, തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ സുനന്ദ ഉണ്ണികൃഷ്ണൻ, സതി പ്രസാദ്, ഷാജഹാൻ, സുഹാസ്, റാഫേൽ അറക്കൽ, എ എം അശോകൻ, അജിത് അണക്കത്തി പറമ്പിൽ, ടി. എസ് സുരേന്ദ്രൻ, ബാഹുലേയൻ, കുമാരൻ, റാഫേൽ തേമാലിത്തറ, എം. സി നീലാംബരൻ, സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




