ജി.എം.എച്ച്.എസ്.എസ് നടവരമ്പ് പരിസ്ഥിതി ദിനാഘോഷം

നടവരമ്പ് ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജോസ് ചിറ്റിലപ്പിള്ളി വൃക്ഷത്തൈ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഒരു ദിനത്തിലെ ആചരണമല്ല; 365 ദിവസവും പരിസ്ഥിതിയെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ് നാം എന്ന് അദ്ദേഹം പരിസ്ഥിതി ദിന സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. പി ടി എ പ്രസിഡണ്ട് ശ്രീമതി. ശ്രീഷ്മ സലീഷ് അധ്യക്ഷത വഹിച്ചു.



പച്ചക്കറിത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു കൊണ്ട്, ലാലി ടീച്ചർ അടുക്കളത്തോട്ട നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ രേണുക സജി ആശംസകൾ അർപ്പിച്ചു.



ചടങ്ങിൽ പ്രധാനാധ്യാപിക ഉഷ ടീച്ചർ സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം , പരിസ്ഥിതി കവിത, പ്രതിജ്ഞ, പ്രസംഗം തുടങ്ങി വിവിധ പരിപാടികൾക്കു ശേഷം ഇക്കോ ക്ലബ്ബ് കൺവീനർ ബിജി.സി.ബി നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page