ചലച്ചിത്രം : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട 2025 ലെ സ്വിസ് ചിത്രം ” ലേറ്റ് ഷിഫ്റ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 11 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മതിയായ ജീവനക്കാരില്ലാത്ത സ്വിസ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്യുന്ന ഫ്ലോറിയ എന്ന യുവനേഴ്സാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
ഫ്ലോറിയയുടെ ഒരു രാത്രി ഷിഫ്റ്റിലെ നിമിഷങ്ങളാണ് 91 മിനിറ്റുള്ള ചിത്രം ആവിഷ്ക്കരിക്കുന്നത്. അന്തർദേശീയ തലത്തിൽ ഒൻപത് അംഗീകാരങ്ങളും എട്ട് നോമിനേഷനകളും ജർമ്മൻ ഭാഷയിലുള്ള ചിത്രം നേടിയിരുന്നു. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


