സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി വെളിയം ഭാർഗവൻ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ദീർഘ കാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും,വിവിധ സമര പോരാട്ടങ്ങൾക്ക് നെടുനായക ത്വം വഹിക്കുകയും ചെയ്ത് വിടപറഞ്ഞ
വെളിയം ഭാർഗവന്റെ ഓർമ്മദിനത്തിൽ സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഓർമ്മ ദിനാചരണം നടന്നു.



മണ്ഡലം ഓഫീസിന് മുൻപിൽ മണ്ഡലം സെക്രട്ടറി എൻ കെ. ഉദയപ്രകാശിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ എസ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി മിഥുൻ പൊട്ടക്കാരൻ,ബെന്നി വിൻസെന്റ്,വി എസ് ഉണ്ണികൃഷ്ണൻ,സി സുരേഷ് എന്നിവർ സംസാരിച്ചു.



കാറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുത്താണിയിൽ
നടന്ന അനുസ്മരണ ദിനാചരണത്തിൽ സെക്രട്ടറി സുധീർദാസ് രക്തപതാക ഉയർത്തി.
കാറളം സെന്ററിൽ മുതിർന്ന സിപിഐ നേതാവ് കെ ശ്രീകുമാർ പതാക ഉയർത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page