സിവിൽ സ്റ്റേഷൻ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റുകൾ 20, 49 എന്നിവയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.



എൻ.എസ്.എസ് വളണ്ടിയർമാർ സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുകയും ചെയ്തു. പൊതുസ്ഥലങ്ങൾ ശുചിയായി നിലനിർത്തുന്നതിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.



പരിപാടിയിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ, വളണ്ടിയർമാർ, മുനിസിപ്പാലിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശുചിത്വവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.



ക്രൈസ്റ്റ് കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർസ് ആയ ഡോ. അനുഷ മാത്യു, ഡോ. സുബിൻ. കെ. ജോസ് എന്നിവരുടെയും മറ്റു അധ്യാപകരായ അസി. പ്രഫ. അനൂജ്, അസി. പ്രഫ സ്റ്റിജി, അസി.പ്രഫ ദിനിൽ എന്നിവരുടെയും മാർഗനിർദ്ദേശങ്ങൾ പ്രകാരം പദ്ധതികൾ നടപ്പിലാക്കി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page