ഇരിങ്ങാലക്കുട : മൂർക്കനാട് സെന്‍റ് ആന്‍റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്‍റെ നേതൃത്വത്തിൽ എച്ച്ഡിഎഫ്സി ബാങ്കിനോടും ഐഎംഎ യോടും സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പ് ‘ജീവദ്യുതി 2023’ സംഘടിപ്പിച്ചു. രക്തദാന ക്യാമ്പിന്‍റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ. പോളി പുതുശ്ശേരി അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭ ഒന്നാം വാർഡ് മെമ്പർ നസീമ കുഞ്ഞുമോൻ, ഐഎംഎ പ്രതിനിധി ഡോ. ബാലഗോപാലൻ, സ്കൂൾ മാനേജ്മെന്‍റ് പ്രതിനിധി ഫിന്റൊ പോൾ, സ്കൂൾ ഫസ്റ്റ് അസിസ്റ്റൻറ് ഷാലി എ.ടി എന്നിവർ സന്നിഹിതരായിരുന്നു. നിരവധി പേർ രക്തദാന ക്യാമ്പിൽ പങ്കെടുക്കുകയും രക്തം ദാനം ചെയ്യുകയും ചെയ്തു.
എൻഎസ്എസ് ടീം അംഗങ്ങളായ മേരി സോണിയ ജക്കോബി, ജിജി വർഗീസ്, രമാദേവി, റോസ്‌ലിറ്റി എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പാൾ മോളി എം ടി സ്വാഗതവും, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മേരി സോണിയ ജക്കോബി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
