വർഷങ്ങൾക്ക് മുൻപ് സ്‌കൂളിൽനിന്ന് പടിയിറങ്ങിയ 500 ഓളം അയൽക്കൂട്ട വനിതകൾ തിരികെ സ്‌കൂളിൽ എത്തി -“തിരികെ സ്കൂളിൽ” പ്രവേശനോത്സവം ഫ്ളാഗ് ഓഫ് നടത്തി

ഇരിങ്ങാലക്കുട : വർഷങ്ങൾക്ക് മുൻപ് വിദ്യാലയങ്ങളിൽ നിന്ന് പടിയിറങ്ങിയ 500 ഓളം അയൽക്കൂട്ട വനിതകൾ തിരികെ ‘സ്കൂൾ ബാഗുകളുമായി ” സ്‌കൂളിൽ എത്തി. ഇരിങ്ങാലക്കുട സി.ഡി.എസ് 1 അയൽക്കൂട്ട അംഗങ്ങളുടെ തിരികെ സ്കൂളിൽ പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അസംബ്ളിയിൽ ഫ്ളാഗ് ഓഫ് ചെയ്തു ആരംഭിച്ചു. പ്രധാനാധ്യാപികയായി ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് 1 ചെയർപേഴ്സൺ പുഷ്പവതി പി കെ അസംബ്ലി നിയന്ത്രിച്ചു.

വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 10 വരെ കുടുംബശ്രീ സംസ്ഥാനമിഷൻ സംഘടിപ്പിക്കുന്ന ’തിരികെ സ്‌കൂളിൽ’ സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായാണ് അയൽക്കൂട്ട വനിതകൾ വീണ്ടും വിദ്യാലയങ്ങളിലേക്കെത്തിയത്. കുടുംബശ്രീ മുദ്ര ഗീതം ആലപിച്ചു, മാലിന്യ സംസ്കരണ പ്രതിജ്ഞ ചൊല്ലി , ദേശീയ ഗാനം ആലപിച്ചു അസംബ്ളി അവസാനിപ്പിച്ചു.

തുടർന്ന് പഠിതാക്കളായ അയൽകൂട്ട അംഗങ്ങൾ അവരവരുടെ ക്ലാസ്സുകളിൽ ഹാജർ രേഖപ്പെടുത്തി ക്ലാസ്സ് ടീച്ചർമാർ ക്ലാസ്സുകൾ ആരംഭിച്ചു. 5 വിഷയങ്ങളും പഴയ കാലകളികളും പാട്ടുകളും ഓർമകളും പുതുക്കി അവസ്മരനീയമായ അനുഭവമാക്കി. തിരികെ സ്കൂൾ ക്യാംപയിനിൽ പത്തു ക്ലാസ്സ് മുറികളിലായി 500 ഓളം അയൽകൂട്ട അംഗങ്ങൾ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page