ബിജോയുടെ മരണത്തെ സംബന്ധിച്ച വിവാദ പ്രസ്താവനയിൽ പ്രതിപക്ഷ സമ്മർദ്ദത്തെ തുടർന്ന് കൗൺസിലിൽ ഖേദം പ്രകടിപ്പിച്ച് ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിൽ കുഴിയിൽ വീണ് ലോറി ഉടമ ബിജോയ്‌ മരിച്ച സംഭവത്തിൽ പുറത്തുവിട്ട വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ. മരണം നടന്ന വാർഡിലെ മെമ്പർ മേരിക്കുട്ടി ജോയിൽ നിന്നും മരിച്ചയാളുടെ കുടുംബാംഗങ്ങളിൽ നിന്നും തനിക്ക് ലഭിച്ച പ്രാഥമിക അറിവ് വെച്ചാണ് ബിജോയുടെ മരണം ഹൃദയാഘാതം മൂലമാണ് എന്ന് പറഞ്ഞതെന്നും അതിനുപിന്നിൽ മറ്റു ഉദ്ദേശങ്ങൾ ഒന്നുമില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.

മരണത്തെ സംബന്ധിച് മാധ്യമങ്ങളിൽ വന്ന ശബ്ദരേഖ തന്റെയല്ലെന്നും കാര്യങ്ങളെ വളച്ചൊടിക്കാൻ ആണ് പലരും ശ്രെമിക്കുന്നതെന്നനും കൗൺസിൽ യോഗത്തിനു മുന്നോടിയായി ചെയർപേഴ്സൺ പറഞ്ഞത് പ്രതിപക്ഷത്തെ രോക്ഷാകുലരാക്കി.10 മിനിറ്റോളം ചെയ്‌പേഴ്സണെ സംസാരിക്കാൻ അനുവദിക്കാത്തവിധം കൗൺസിൽ യോഗത്തിൽ ഉയർന്ന ബഹളത്തെ തുടർന്നായിരുന്നു ചെയർപേഴ്‌സന്റെ ഖേദ പ്രകടനം. തന്റെ പ്രസ്താവനയെ വളച്ചൊടിച്ചതെന്ന് വിശദീകരിക്കുന്ന വേളയിൽ ചെയർപേഴ്സൺ കരച്ചിലിന്റെ വക്കിൽ എത്തി.

മരണം നടന്ന് അഞ്ചാം ദിവസം നടത്തിയ ഈ ഖേദ പ്രകടനം നേരത്തേ ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നെന്നും റോഡിൻറെ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്ന് സമ്മതിച്ചേ മതിയാകു എന്നും എൽഡിഫ് കൗൺസിലർമാർ പ്രതികരിച്ചു. മരിച്ചയാളുടെ കുടുംബത്തിന് നഗരസഭയും സഹകരണ ആശുപത്രിയും നഷ്ടപരിഹാരം നൽകണമെന്നാവശ്യപെട്ട് ബിജെപി കൗൺസിലർമാർ യോഗത്തിൽ പ്രതിഷേധിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page