ഇരിങ്ങാലക്കുട : കോമ്പാറയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. വെള്ളാങ്ങല്ലൂര്‍ ചാമക്കുന്ന് സ്വദേശിനി വാഴൂര്‍ വീട്ടില്‍ ഷൈജ (44) ആണ് മരിച്ചത്. ചാമക്കുന്ന് പാലേരി റോഡിൽ താമസിക്കുന്ന കൊച്ചി നേവൽ ബേസിൽ ക്ലർക്ക് വാഴൂർ ദിനേഷ് കുമാറിന്റെ ഭാര്യയാണ്. മകൻ ആദർശ് ക്രൈസ്റ്റ് കോളേജിൽ ബി.കോമിന് പഠിക്കുന്നു.
മകനെ കൊണ്ടുവരാൻ വീട്ടിൽ നിന്ന് ഷൈജ വരുന്നതിനിടെ ബുധനാഴ്ച മൂന്നരയോടെ കോമ്പാറയിൽ വച്ച് ഇരിങ്ങാലക്കുട ഭാഗത്തു നിന്നും വരികയായിരുന്ന കാറുമായി ഷൈജ ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത് .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

