ഇരിങ്ങാലക്കുട : പമ്പ് സെറ്റ് സ്ഥാപിക്കാന്‍ ഇതുവരേയും പഞ്ചായത്ത് നടപടിയെടുക്കാത്തതിനാല്‍ കൃഷി വൈകുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ കാറളം പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി. കാറളം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലായി 53 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പാടശേഖരമാണ് ചെങ്ങാനിപ്പാടം.
രണ്ടര പതിറ്റാണ്ടിലേറെ തരിശായി കിടന്നിരുന്ന പാടശേഖരത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടാണ് കൃഷി പുനരാരംഭിച്ചിട്ട്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ സ്ഥലത്തും കൃഷിയൊരുക്കാന്‍ കര്‍ഷകര്‍ക്കായി. കര്‍ഷകരുടെ നിരന്തരമായ അഭ്യാര്‍ത്ഥന മാനിച്ച് ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം 20 എച്ച്.പി.യുടെ ഒരു വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ് അനുവദിച്ചുനല്‍കിയിരുന്നു.
സമീപവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് മോട്ടോര്‍ ഉപയോഗിക്കുന്നത് തടയുകയായിരുന്നെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് കര്‍ഷകര്‍ നല്‍കിയ പരാതിയില്‍ പമ്പുസെറ്റ് എത്രയും വേഗം സ്ഥാപിച്ച് കൃഷിയൊരുക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 13ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ പമ്പ് സെറ്റ് സ്ഥാപിക്കാന്‍ ഇതുവരേയും പഞ്ചായത്ത് നടപടിയെടുക്കാത്തതിനാല്‍ കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കര്‍ഷകസംഘം പ്രസിഡന്റ് കെ.ബി. ഷമീര്‍ പറഞ്ഞു. അതിനാല്‍ അടിയന്തിരമായി നടപടിയെടുക്കണമെന്നും ഷെമീര്‍ ആവശ്യപ്പെട്ടു. കര്‍ഷകസംഘം സെക്രട്ടറി കെ. സോമന്‍, ട്രഷറര്‍ ടി.കെ. ടൈറ്റസ്, മറ്റ് ഭാരവാഹികളായ രാമചന്ദ്രന്‍ പണിക്കപ്പറമ്പില്‍, പി.കെ. സലീഷ്, എ.വി. പ്രതാപന്‍, പത്മനാഭന്‍, പി.കെ. സതി, ഡേവീസ് എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com